മുണ്ടക്കയം :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്കാരം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് ലഭിച്ചു.
പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്ത മുണ്ടക്കയം, പരിസ്ഥിതി സൗഹാർദ്ദ മാലിന്യ സംസ്കരണ രീതികൾ, പ്രൈമറിതലം മുതലുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച നവീന പ്രോജക്ടുകൾ , ബോധവൽക്കരണ പരിപാടികൾ, പഠന പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തുന്ന പരിസ്ഥിതി സൗഹാർദ്ദ പ്രോഗ്രാമുകൾ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മുണ്ടക്കയം സെൻറ് ജോസഫ്സ് സെൻട്രൽ സ്കൂളിനെ തെരഞ്ഞെടുത്തത്. സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ എക്കോ ഫ്രണ്ടിലി ക്യാംപസ് ആണ്
Advertisements