കോട്ടയം : കാറിന്റെ ഹാൻഡ് ബ്രേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ തലകീഴായി മറിഞ്ഞു. കോട്ടയം മണർകാട് സ്വദേശിയായ ചെറിയാൻ വാഹനമാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ഇന്ന് രാവിലെ 11:30 യോടു കൂടിയായിരുന്നു സംഭവം. കോട്ടയം ജില്ല ജനറൽ ആശുപത്രിയിലെ മോർച്ചറിക്ക് സമീപത്തെ റോഡിലായിരുന്നു അപകടം. ചെറിയാൻ ആശുപത്രിയിൽ വന്ന് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിക്കുന്നത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ചെറിയാനെ വാഹനത്തിൽ നിന്നും പുറത്തിറക്കിയത്. വാഹനത്തിൽ ഉണ്ടായിരുന്ന ചെറിയാന് കാര്യമായ പരിക്കുകൾ ഇല്ല. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും വീഴ്ചയിൽ തകർന്നു. ഉടൻതന്നെ ക്രയിനിന്റെ സഹായത്തോടെ വാഹനം ഉയർത്തുകയും ചെയ്തു.