കരുതലിന് ഒരു സ്റ്റേഹസ്പ ർശം പദ്ധതിയുമായി മണർകാട് സെന്റ് മേരീസ് ഐ. ടി. ഐ                                    

മണർകാട്: മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ. ടി. ഐ  വിദ്യാർത്ഥികളും ജീവനക്കാരും, മാനേജ്മെന്റും ചേർന്ന് നടപ്പിലാക്കി വരുന്ന കരുതലിന് ഒരു സ്നേഹസ്പർശം എന്ന അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായിഐ.ടി.ഐ-എൻ. എസ്. എസിന്റെ നേത്യത്വത്തിൽ എൻ. എസ്. എസ് വോളണ്ടിയർമാർ ഐ. ടി. ഐ. യിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഗ്രാമറ്റം അമ്മ വീട്ടിലെത്തി അമ്മ വീട് ഡയറക്ടർ ഫാ.എം.ഐ. തോമസ് മറ്റത്തിൽ  കുട്ടികൾ സ്വരൂപിച്ച അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നൽകയും അമ്മ വീട്ടിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചില വഴിക്കുകയും ചെയ്തു. 

Advertisements

ഈ പദ്ധതിയുടെ നടത്തിപ്പിന് ഐ.ടി. ഐ., പ്രിൻസിപ്പൽ പ്രിൻസ് ഫിലീപ്പ്, പന്തനാഴിയിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ലാഷ്ലി. എം. ചിറയിൽ, എൻ. എസ്. എസ്., കോ ഓർഡിനേറ്റർ സൈലേഷ് വർഗീസ്, എന്നിവർ നേത്യത്വം നൽകി. അമ്മ വീട്ടിൽ എത്തിച്ചേർന്ന എൻ. എസ്. എസ്. വോളണ്ടിയർമാരെയും അധ്യാപകരെയും അമ്മവീട് ഡയറക്ടർ ഫാ. മറ്റത്തിൽ എം ഐ. തോമസും, എം.കെകൂര്യൻ മറ്റത്തിൽ മാങ്ങാനവും ചേർന്ന് സ്വീകരിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.