കോട്ടയം ജില്ല സമ്പൂർണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടന്ന ശുചീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, മണർകാട് സെൻറ് മേരിസ് ഐ ടി ഐ ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ മണർകാട് ഗ്രാമപഞ്ചായത്തും ചേർന്ന് മണർകാട് പള്ളികവല റോഡ്, ഐ ടി ഐ റോഡ് എന്നിവയുടെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സഖറിയ കുര്യൻ ഉദ്ഘാടനം ചെയ്തു. ഐ ടി ഐ സെക്രട്ടറി എബ്രഹാം ഒ എ ഊറോട്ടുകാലായിൽ, പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ്, ജി ഐ ലാഷ്ലി എം ചിറയിൽ, ബേർഡ്സ് ക്ലബ് സെക്രട്ടറി രമ കെ കെ, സ്റ്റാഫ് സെക്രട്ടറി മനോജ് കെ മാധവൻ, അധ്യാപകരും, ജീവനക്കാരും കുട്ടികളോടൊപ്പം ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Advertisements