ശബരിമല : ദേശവഴിയിൽപ്പെട്ട ഭക്തർ കാണിക്കയായി സമർപ്പിച്ച പണക്കിഴിയുമായി പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി എത്തിയ മണർകാട് സംഘം അയ്യപ്പസ്വാമിക്ക് പണക്കിഴി സമർപ്പിച്ചു.
Advertisements
ധനു ഒന്നിന് മണർകാട് ക്ഷേത്രത്തിലെ ശാസ്താനടയിലാണ് കെട്ടുനിറച്ചത്. എരുമേലിയിൽ പേട്ടതുള്ളി, അഴുതമേടും കരിയിലാംതോടും കരിമലയും താണ്ടി കരിമലയും താണ്ടി ഇന്നലെ ഉച്ചയോടെയാണ് സന്നിധാനത്തിൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചപൂജയ്ക്കു തൊട്ടുമുൻപ് നീലപ്പട്ടിൽ പൊതിഞ്ഞ പണക്കിഴിയുമായി തിരുനടയിൽ എത്തി പണക്കിഴി ഭഗവാനു സമർപ്പിച്ചു.
പെരിയസ്വാമി വട്ടപ്പറമ്പിൽ ആർ. രവി മനോഹറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.