മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഈവാനിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു . വിശ്വാസികളേവരും നോമ്പോടും ഉപവാസത്താടും പ്രാർഥനയോടും കൂടെ ശുശ്രൂഷകളിൽ സംബന്ധിച്ച് അനുഗ്രഹീതരാകണമെന്നും ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ ഓൺലൈനിൽ കാണുവാനുള്ള ക്രമീകരണം ഒരുക്കി.
ഓശാന ഞായർ ദിനമായ ഇന്ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, പ്രദക്ഷിണം, ഓലവാഴ്വ്, ഓല വിതരണം. 8.30ന് മൂന്നിന്മേൽ കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തി . വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം നടക്കും.ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ദിനമായ 25ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം. ഏഴിന് കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. 11.30ന് ഉച്ചനമസ്കാരം. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം. 26ന് രാവിലെ അഞ്ചിന് പ്രഭാത നമസ്ക്കാരം. 11.30ന് ഉച്ചനമസ്കാരം. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെസഹാ ബുധനായ 27ന് രാവിലെ അഞ്ചിന് പ്രഭാത നമസ്ക്കാരം. 11.30ന് ഉച്ചനമസ്കാരം. വൈകിട്ട് അഞ്ചിന് സന്ധ്യാ, സൂത്താറ, പാതിരാ നമസ്കാരം, വൈകിട്ട് ഏഴിന് മൂന്നിന്മേൽ കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. തുടർന്ന് പെസഹാ കുർബാന അനുഭവം. 28ന് കരോട്ടെ പള്ളിയിൽ രാവിലെ 6:30ന് പ്രഭാത നമസ്കാരം, ഏഴിന് കുർബാന. ഉച്ചകഴിഞ്ഞ് 2.30ന് കാൽകഴുകൽ ശുശ്രൂഷ-കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം.
ദുഃഖ വെള്ളി ദിനമായ 29ന് രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം, എട്ടിന് മൂന്നാംമണി നമസ്കാരം, ഒൻപതിന് പ്രദക്ഷിണം, 9.30ന് മദ്ധ്യാഹ്ന നമസ്കാരം. 10.30ന് പ്രസംഗം. 11ന് ഒൻപതാം മണി നമസ്കാരം. ഉച്ചയ്ക്ക് 12ന് സ്ലീബാ നമസ്കാരം – സ്ലീബാ ആഘോഷം, പ്രദക്ഷിണം, കുരിശ് കുമ്പിടീൽ, ചൊറുക്ക നൽകൽ. ഉച്ചയ്ക്ക് ഒന്നിന് കബറടക്ക ശുശ്രൂഷ, സമപനം. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം.
ദുഃഖ ശനി ദിനമായ 30ന് രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം (കത്തീഡ്രലിൽ). കരോട്ടെ പള്ളിയിൽ രാവിലെ 9.30ന് മൂന്നാം മണി, ഉച്ച, ഒൻപതാം മണി നമസ്കാരം. 10ന് കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. കത്തീഡ്രലിൽ വൈകിട്ട് അഞ്ചിന് സന്ധ്യാ, സൂത്താറ, പാതിരാ നമസ്കാരം. ഏഴിന് ഉയർപ്പ് ശുശ്രൂഷ, മൂന്നിന്മേൽ കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. പ്രദക്ഷിണം, ആശീർവാദം. 31ന് രാവിലെ കരോട്ടെ പള്ളിയിൽ രാവിലെ ആറിന് പ്രഭാത പ്രാർഥന, 6.15ന് കുർബാന.