മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. വെള്ളൂർ കരയിൽ കരിയിൽ ഏബ്രഹാം മാണിയുടെ പുരയിടത്തിൽനിന്നു വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് കൊടിമരം ചെത്തിയൊരുക്കി പച്ചിലകൾ കൊണ്ടും കൊടിതോരണങ്ങൾ കൊണ്ടും അലങ്കരിച്ചു.
ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. ജെ മാത്യു മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് നാലിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ. 7.30ന് പൊതുസമ്മേളനം.
കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സൺഡേസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സീനിയർ സിറ്റിസൺ പവർ ലിഫ്റ്റിംഗിൽ സ്വർണ മെഡിൽ നേടിയ കത്തീഡ്രൽ സഹവികാരി ഫാ. ജെ. മാത്യു മണവത്തിനെ ഫ്രാൻസിസ് ജോർജ് എം.പി. ആദരിക്കും. മണർകാട് കാർണിവലിനോട് അനുബന്ധിച്ചുള്ള മാധ്യമ അവാർഡും മികച്ച രീതിയിൽ റീൽസ് ചെയ്തവർക്കുള്ള ക്യാഷ് പ്രൈസും ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ വിതരണം ചെയ്യും. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സൺഡേസ്കൂൾ ശതാബ്ദിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിക്കും. ഫാ. ജെ. മാത്യു മണവത്ത് മറുപടി പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്തംഗം റെജി എം. പീലിപ്പോസ്, കത്തീഡ്രൽ സഹവികാരി ഫാ. ഗീവർഗീസ് നടുമുറിയിൽ, കത്തീഡ്രൽ ട്രസ്റ്റി സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ എന്നിവർ പ്രസംഗിക്കും.
മെയ് അഞ്ചിന് രാവിലെ 6.30ന് പ്രഭാതപ്രാർഥന, ഏഴിന് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന – യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ. ആറിന് ഇടവകയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ. രാത്രി ഒൻപതിന് റാസ, ആശീർവാദം. തുടർന്ന് മാർഗംകളി, പരിചമുട്ടുകളി. പെരുന്നാൾ ദിനമായ മെയ് ആറിന് രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ. 11.30ന് വെച്ചൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്.