മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ; ലോക രക്ഷകനായ കർത്താവേശുമിശിഹാ സെഹിയോൻ മാളികയിൽ പെസഹാ യാഗം അർപ്പിച്ചതിന്റെ ഓർമ്മ പുതുക്കി പെസഹാ പെരുന്നാൾ ആചരിച്ചു. ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.
വൈകിട്ട് 05.00 ന് സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച് തുറന്ന് 07.00 ന് അഭിവന്ദ്യ പിതാവിന്റെയും, ഇടവക സഹ വികാരിമാരായ റവ.ഫാ. മാത്യൂസ് ജെ മണവത്ത്, റവ.ഫാ. എന്നിവരുടെ സഹ കാർമികത്വത്തിൽ പെസഹാ കുർബ്ബാന നടത്തപ്പെട്ടു.തുടർന്ന് വിശ്വാസികൾക്ക് വിശുദ്ധ കുർബ്ബാന നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കത്തീഡ്രൽ സഹ വികാരിമാരായ റവ.ഫാ. എം.ഐ തോമസ് മറ്റത്തിൽ, റവ. ഫാ ലിറ്റു തണ്ടശ്ശേരിയിൽ,ഡോ.ഡീക്കൺ ജിതിൻ കുര്യൻ ചിരവത്തറ എന്നിവർ സന്നിഹിതരായിരുന്നു.