മണർകാട് മാലത്ത് രണ്ടു ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; അപകടത്തിൽ ആറു പേർക്ക് പരിക്ക്; ഒരു ബൈക്കിലുണ്ടായിരുന്നത് മൂന്നു യുവാക്കൾ; സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; വീഡിയോ കാണാം

മണർകാട് മാലത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

മണർകാട്: മണർകാട് മാലത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് ഒരു സ്‌കൂട്ടറിലും മറ്റൊരു ബൈക്കിലും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. പുതുപ്പള്ളി സ്വദേശി എബിൻ(21), ആനന്ദ് (20), ജീവൻ (25) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സ്‌കൂട്ടർ യാത്രക്കാരൻ അരീപ്പറമ്പ് ആറാട്ടുകരയിൽ പുതുപ്പറമ്പ് സുദനെ (38) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Advertisements

പരിക്കേറ്റ് മണർകാട്ടെ സെന്റ് മേരീസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുദനെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ മറ്റു രണ്ടു പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. മണർകാട് മാലത്ത് കോളേജിനു മുന്നിലെ റോഡിൽ എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെന്നി മാറിയ ബൈക്ക്, മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചു. പുതുപ്പള്ളി ഭാഗത്തു നിന്നെത്തിയ ബൈക്കിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്.

റോഡിൽ വീണ് കിടന്ന ആറു പേരെയും, ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles