കോട്ടയം: മണർകാട് പള്ളിയിൽ പെരുന്നാളിനിടെ തീ പിടുത്തം. പള്ളിയിലെ ജനറേറ്ററിനാണ് തീ പടർന്നു പിടിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. പള്ളിയിലെ പെരുന്നാൾ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയായിരുന്നു. അതുകൊണ്ടു തന്നെ പതിവിലുമേറെ തിരക്കുണ്ടായിരുന്നു പള്ളിയിൽ. ഇതിനിടെയാണ് പള്ളിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ ജനറേറ്റർ തീ പിടിച്ച് കത്തിയത്. ആളുകൾ പരിഭ്രാന്തരായി പരക്കം പാഞ്ഞെങ്കിലും പൊലീസും പള്ളി ഭാരവാഹികളും അഗ്നിരക്ഷാ സേനയും കൃത്യ സമയത്ത് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഇതോടെയാണ് അപകടം ഒഴിവായത്. ഓവർ ഹീറ്റായാണ് ജനറേറ്റർ കത്തിയതെന്നാണ് സൂചന.
Advertisements