മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ പൂർവ്വാധികം ഭംഗിയായി ഈ വർഷവും നടത്തപ്പെടുകയാണ്. ഏപ്രിൽ 29 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് , തിരുവഞ്ചൂർ പുത്തൻ പുരയ്ക്കൽ ഷിന്റോയുടെ പാറമ്പുഴ തുരുത്തേൽ പുരയിടത്തിൽ നിന്ന് ആഘോഷപൂർവം കൊണ്ടു വരുന്നതായ കൊടിമരം പള്ളി അങ്കണത്തിൽ, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ഉയർത്തുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും.
കൊടിമരം കൊണ്ടുവരുന്നതിനായി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ഇടവകാംഗങ്ങൾ പള്ളിയിൽ നിന്നും പുറപ്പെടും. തിരുവഞ്ചൂർ കുരിശു കവല, കണിയാംകുന്ന് , പെരുമാനൂർ കുളം വഴിയാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമരം ആഘോഷപൂർവ്വം പള്ളിയിലേക്ക് കൊണ്ടുവരുന്നത്. മാർഗ്ഗമദ്ധ്യേ , വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കൊടിമരത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികാരി വെരി. റവ. ഈ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ വെരി. റവ.കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം
പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.