ഹാലൻഡ് ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം 

ന്യൂസ് ഡെസ്ക് : പരിക്കില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം എർലിംഗ് ഹാലൻഡ് ഒടുവില്‍ തന്റെ വിശ്വരൂപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച എവർട്ടണിനെതിരെ 2-0 ന് വിജയം നേടിയപ്പോള്‍ അതിലെ രണ്ടു ഗോളുകളും നേടിയത് ഏര്‍ലിങ് ഹാലണ്ട് തന്നെ ആയിരുന്നു.ജയത്തോടെ താല്‍ക്കാലികം ആയിരുന്നു എങ്കിലും പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് സിറ്റി എത്തിയിരുന്നു.ആദ്യ പകുതിയില്‍ സിറ്റിയുടെ എല്ലാ നീക്കങ്ങളും പഴുത്തടച്ച്‌ കൊണ്ട് പ്രതിരോധിക്കാന്‍ എവര്‍ട്ടണിന് കഴിഞ്ഞു.

73 % പന്ത് കൈവശം വെച്ചിട്ടും ആകപ്പാടെ മൂന്നു ഷോട്ട് മാത്രമേ ടാര്‍ഗട്ടില്‍ എത്തിക്കാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നുള്ളൂ.ആദ്യ പകുതിയില്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന കെവിന്‍ ഡി ബ്രൂയിന, വാക്കര്‍,ഗ്രീലിഷ്,ബെര്‍ണാര്‍ഡോ സില്‍വ എന്നിവരുടെ വരവോടെ ആണ് സിറ്റി കൂടുതല്‍ അപകടക്കാരികള്‍ ആയി മാറിയത്.മല്‍സരം തീര്‍ന്ന് അല്‍പസമയത്തിനകം ഇന്നലെ ബെന്‍ളി ടീമിനെതിരെ ജയം നേടി കൊണ്ട് ലിവര്‍പൂള്‍ സിറ്റിയെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് തന്നെ എത്തിക്കുകയും ചെയ്തു.

Hot Topics

Related Articles