കോട്ടയം : മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാമത്തെ ലിസ്റ്റ് ഇറങ്ങിയപ്പോൾ കോട്ടയത്ത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനു പോലും വില നൽകാതെ പ്രാദേശിക നേതാക്കന്മാരുടെ സമ്മർദ്ദത്തിനു വഴങ്ങി കെപിസിസി പുതിയ ലിസ്റ്റ് തയ്യാറാക്കിയതാണ് വിവാദത്തിലായി മാറിയത്. മുണ്ടക്കയം ബ്ലോക്കിലെ കോരുത്തോട് മണ്ഡലത്തിൽ രണ്ടുമാസം മുമ്പ് ഒന്നാമത്തെ ലിസ്റ്റ് ഇറങ്ങിയപ്പോൾ ആ ലിസ്റ്റിൽ ഇടംപിടിച്ച ആളായിരുന്നു നിലവിലത്തെ മണ്ഡലം പ്രസിഡണ്ട് സജി കൊട്ടാരം. കാലങ്ങളായി ഇടതുപക്ഷം ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് ആയിരുന്നു കോരുത്തോട് കേരള കോൺഗ്രസ് മുന്നണി വിട്ടു പോയപ്പോഴും അതിശക്തമായി പ്രവർത്തനം നടത്തി ഈ മണ്ഡലത്തിൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കാൻ നന്നായി പങ്കുവഹിച്ച വ്യക്തിയായിരുന്നു മണ്ഡലം പ്രസിഡണ്ടായിരുന്നു സജി കൊട്ടാരം. രണ്ടുമാസം മുമ്പ് കെപിസിസി അച്ചടിച്ചു ഡി സി സി ക്ക് നൽകിയ ലിസ്റ്റ് തിരുത്താൻ എംപിയായ ആന്റോ ആന്റണി യുടെ ഇടപടിയിലാണ് കാരണമായതെന്നാണ് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
ഈ പ്രദേശങ്ങളിലെല്ലാം സ്വന്തം ഗ്രൂപ്പു വളർത്താൻ വേണ്ടിയുള്ള തീവ്രശ്രമമാണെന്ന് എംപി നടത്തുന്നതെന്ന് ഈ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ആരോപിക്കുന്നു. ഇനി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോറ്റുപോകുന്ന കോൺഗ്രസ് സ്ഥാനാർത്ഥിമാരിൽ ഒന്നാമത്തെ സ്ഥാനത്തുള്ള ആന്റോയുടെ വാക്കുകൾക്ക് വില നൽകിയാൽ പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി ക്കും കെപിസിസി ക്കും പ്രാദേശി കോൺഗ്രസ് നേതാക്കൾ പരാതി നൽകി. ജില്ലയിൽ കൂടിയ ഉപസമിതിയുടെ തീരുമാനപ്രകാരം മുണ്ടക്കയം ബ്ലോക്കിലെ പാറത്തോടും കോരിത്തോടും നിലവിലത്തെ മണ്ഡലം പ്രസിഡന്റ്മാർ തുടരുവാൻ വേണ്ടിയാണ് തീരുമാനം എടുത്തിരുന്നത്.നിയമനം കിട്ടിയിട്ട് അഞ്ചുവർഷത്തിൽ താഴെയുള്ള എല്ലാ മണ്ഡലം പ്രസിഡന്റുമാരും തുടരുവാനാണ് ജില്ലാ ഉപസമിതി തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾ അതിന് വിരുദ്ധമായിട്ടാണ് കോരിത്തോട്ടിൽ സംഭവിച്ചിരിക്കുന്നത്. കോരുത്തോട്ടിലെ നിരവധി പാർട്ടി പ്രവർത്തകരും കോൺഗ്രസ് നേതാക്കന്മാരും പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുവാൻ തയ്യാറായിട്ടാണ് ഇപ്പോൾ നിൽക്കുന്നത്. സംഘടനാപരമായി പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമാണ് മുണ്ടക്കയം ബ്ലോക്ക്. ഈ പ്രദേശത്തെ പൂഞ്ഞാർ ബ്ലോക്ക് പോലെ ആക്കി തീർക്കാനുള്ള ശ്രമമാണ് ആന്റോ ആന്റണി ഭാഗത്തുനിന്നുണ്ടാകുന്ന ഗ്രൂപ്പുകളി. പൂഞ്ഞാർ പ്രദേശത്തെ രണ്ടു ബാങ്കുകൾ കട്ടുമുടിച്ചത് ആന്റോ സഹോദരന്മാരും കൂടി ചേർന്നാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. പ്രതിപക്ഷം മത്സരിക്കാൻ പോലും തയ്യാറാകാതിരുന്ന മുണ്ടക്കയം സർവീസ് ബാങ്ക് പിടിച്ചെടുക്കുവാൻ എംപിയുടെ നേതൃത്വത്തിൽ ഒരു വലിയ ഗ്രൂപ്പ് പ്രവർത്തനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. എന്നാൽ കെപിസിസിയുടെയും ഡിസിസിയുടെയും ഇടപെടലാണ് ഈ നീക്കത്തെ ഇല്ലാതാക്കിയത്. ഇനിയൊരിക്കലും ജയിക്കാത്ത ജനപ്രതിനിധിയായ ആന്റോ ആന്റണിയുടെ വാക്കുകൾക്ക് വില കൽപ്പിക്കരുതെന്ന് കോൺഗ്രസ്. നേതാക്കൾ ആവശ്യപ്പെട്ടു.കോരിത്തോട്ടെ പ്രശ്നം ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല ഇത് ജില്ലയിലെ മറ്റ് പല മേഖലകളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.