കോട്ടയം മണർകാട് വാറ്റുചാരായവും വിദേശ മദ്യ വിൽപ്പനയും : മണർകാട് കാവുംപടി സ്വദേശി പിടിയിൽ 

മണർകാട് : കാവുംപടി ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റുചാരായവും വിദേശമദ്യവും വിൽപ്പന നടത്തി വന്ന പ്രതി പിടിയിൽ.   കോട്ടയം  മണർകാട് കാവുംപടിഭാഗത്ത്   ലക്ഷ്മി നിവാസ് വീട്ടിൽ അനിൽകുമാർ ( ഷാജി – 52 ) എന്നയാളെയാണ് പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ  പി ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

Advertisements

ഇയാളിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും , രണ്ടര ലിറ്റർ വിദേശ മദ്യവവും കണ്ടെടുത്തു. ചാരായം ലിറ്ററിന് 1000 രൂപക്കും , അര ലിറ്റർ വിദേശ മദ്യത്തിന് 600 രൂപയ്ക്കുമാണ് വില്പന നടത്തിയിരുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പിജെ ടോംസിയുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സജീവ് എം ജോൺ , ഫിലിപ്പ് തോമസ് ,    സിവിൽ എക്സൈസ് ഓഫീസർ  അഭിലാഷ്  , വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജാമോഹൻ , ഡ്രൈവർ സോജി എന്നിവർ  പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Hot Topics

Related Articles