കോട്ടയം: മാങ്ങാനം താന്നിക്കപ്പടി സി.എം.എസ് എൽ.പി സ്കൂളിലെ വായന വാരം സമാപിച്ചു വിവിധ പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനം ചൊവ്വാഴ്ച രാവിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മിനി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലോക്കൽ മാനേജർ ഫാ. റെജി വി സ്കറിയ അധ്യക്ഷത വഹിച്ചു. വായനവാരത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് റിട്ട. ഹെഡ്മിസ്ട്രസ് ഷീബകുര്യൻ സമ്മാനദനം നടത്തി.
ബേപ്പൂർ സുൽത്താന്റെ പാത്തുമ്മയുടെ ആട് എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തിയതോടൊപ്പം കുട്ടികൾ മൈമും കവിതാലാപനവും മറ്റ് കലാപരിപാടികളും നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെസ്സിബെന്നി, അംഗങ്ങളായ സാറാമ്മതോമസ്, ബിജു അമ്പലത്തിങ്കൽ, പി.റ്റി.എ പ്രസിഡന്റ് ജോൺ ജോസഫ്, പ്രീത സി റെയ്ച്ചൽ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.