മാങ്ങാനത്തെ ബിവറേജ് സമരം : ഹർജി ഹൈക്കോടതിയിൽ

മാങ്ങാനം: മാങ്ങാനത്തെ നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ സമരസമിതി ജനറൽ കൺവീനർ ബൈജു ചെറു കോട്ടയിൽ നൽകിയ റിട്ട് ഹർജി ഹൈക്കോടതി ഇന്ന് വാദം കേട്ടു. ഔട്ട്ലെറ്റിന് ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ഹർജിക്കാരനെ കേട്ടതിന് ശേഷമേ ആകാവൂ എന്ന്ബഹു . ഹൈക്കോടതി എക്സൈസ് കമ്മീഷണർക്കു നിദ്ദേശം നൽകി.പത്തൊൻപതാം ദിവസമായ ഇന്ന് നടന്ന പ്രതിഷേധയോഗം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, മുൻ വൈസ് ചാൻസിലർ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പ്രൊഫ. സി മാമ്മച്ചൻ ,മുണ്ടകപ്പാടം മന്ദിരം ആശുപത്രി ചെയർമാൻ ജോർജ് വർഗീസ്, കെ.ഐ തോമസ്, ബൈജു ചെറുകോട്ടയിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles