മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ ‘പ്രതിഭാ സംഗമം’ നടത്തി

മണിമല: മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും നടത്തി . സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്റെണി എം.പി ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പിൽ , വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ടി.എസ്, ഹെഡ്മിസ്ട്രസ് മിനിമോൾ പി.എസ്, 

Advertisements

 തോമസ് എം.കെ , സോണിയ സ്റ്റീഫൻ , പി.റ്റി.എ പ്രസിഡന്റ് ജോമോൻ മണിമല , വാർഡ് മെമ്പർ ബെൻസി ബൈജു , വിദ്യാർത്ഥി പ്രതിനിധി ചെറിയാൻ ജെ മുട്ടം ,സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ  എസ്.എച്ച് എന്നിവർ പ്രസംഗിച്ചു . എസ്.എസ്.എൽ.സി യ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരേയും മികച്ച വിജയം നേടിയവരേയും, വിവിധ മൽസരങ്ങളിൽ വിജയിച്ചവരേയും  ചടങ്ങിൽ ആദരിച്ചു .പ്രൊഫസർ റ്റി.സി.തങ്കച്ചൻ ക്ളാസ് നയിച്ചു .

Hot Topics

Related Articles