മണിപ്പുഴയിലെ സിഗ്നൽ ലൈറ്റുകൾ തെളിയാത്തതിനെതിരെ റീത്തു വെച്ചു സമരവുമായി യൂത്ത് കോൺഗ്രസ് 

കോട്ടയം : യൂത്ത്കോൺഗ്രസ് നാട്ടകo മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുഴ ജംഗ്ഷനിലെ സിഗ്നലുകൾ തകരാർ പരിഹരിക്കണം എന്നവശ്യപ്പെട്ടുകൊണ്ട് സിഗ്നൽ പോസ്റ്റിൽ റീത്തു വെച്ച് പ്രതിഷേധിച്ചു.

Advertisements

യൂത്ത്കോൺഗ്രസ്സ് നാട്ടകം മണ്ഡലം പ്രസിഡന്റ്‌ വിനീത അന്ന തോമസ് അധ്യക്ഷത വഹിച്ചു.  യോഗം യൂത്ത്കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി  ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി ജോൺ കൊല്ലാട് , യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എസ് രാജീവ്‌, മുൻ നഗരസഭ അംഗം അനീഷ് വരമ്പിനകം, കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിഷ് ഡി, യൂത്ത്കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബു താഹിർ, മഹിളാ കോൺഗ്രസ്‌ ഈസ്റ്റ്‌ ബ്ലോക്ക്‌ ട്രഷറർ രഞ്ജു പ്രശാന്ത്, യൂത്ത്കോൺഗ്രസ്സ് നാട്ടകം മണ്ഡലം വൈസ് പ്രസിഡന്റ്‌ വിവേക് കുമ്മണ്ണൂർ , ആൽബിൻ തോമസ്, ദീപു ചന്ദ്രബാബു, വിമൽജിത്ത്, റാഫി, സാമൂവൽ, ആശിഷ്, ഷൈൻ സാം , മീവൽ ഷിനു ,സാൻജോസ് സെബിൻ, കോൺഗ്രസ്‌ നേതാകളായ മധു നെലിപ്പുഴ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ ഫലമായി സിഗ്നൽ ലൈറ്റ്റുകൾ ഭാഗികമായി പുനസ്ഥാപിച്ചു, ജനങ്ങളുടെ കണ്ണിൽ പൊടി ഇടാതെ  അപകടത്തിൽ ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകളും ലൈറ്റുകളും മാറ്റി സ്ഥാപിക്കണം എന്നു യൂത്ത്കോൺഗ്രസ്സ്  ആവശ്യപെട്ടു.

Hot Topics

Related Articles