കോട്ടയം: മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് (എം)കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മണിപ്പൂര്‍ സന്ദര്‍ശിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയില്‍ നിന്നും തോമസ് ചാഴികാടന്‍ എംപിയില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുകയാണ്. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അതിക്രമങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഹൈപവർ കമ്മിറ്റി അംഗം വിജി എം തോമസ് ,ജോസ് പള്ളിക്കുന്നേൽ, ഐസക് പ്ലാപ്പളിൽ, രാജു ആലപ്പാട്ട്, ബാബു മണിമലപ്പറമ്പിൽ, രാഹുൽ രഘുനാഥ്, തങ്കച്ചൻവാലയിൽ ,സുനിൽ പി വർഗ്ഗീസ്, കുഞ്ഞുമോൻ പി സി, ജോർജ് ജേക്കബ്, മോൻസി മാളിയേക്കൽ, എൻ എം തോമസ്, കിങ്ങ്സ്റ്റൺ രാജ ,ചീനിക്കുഴി രാധാക്യഷ്ണൻ ,ഗൗതം എൻ നായർ, റിജോഷ് ആഞ്ഞിലിമൂട്ടിൽ, രൂപേഷ് പെരുംമ്പള്ളിപ്പറമ്പിൽ, സുരേഷ് വടവാതൂർ ,സി പി ചന്ദ്രൻ ,കെ പി ഷാജി, സിജോ ജോസഫ്, പ്രധീഷ്, ഷാൻ കുമാർ തുടങ്ങിയവർ പ്രസഗിച്ചു