കോട്ടയം മണിപ്പുഴയിലെ കുടുംബത്തിന് നിരന്തര ശല്യമായി സോഷ്യൽ മീഡിയയിലെ സാമൂഹിക വിരുദ്ധൻ; മണിപ്പുഴ സ്വദേശിയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ അശ്ലീല കമന്റോടെ പ്രൊഫൈൽ ചിത്രമാക്കി തമിഴ്‌നാട് സ്വദേശി; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്

കോട്ടയം: മണിപ്പുഴയിലെ കുടുംബത്തിന് നിരന്തരശല്യമായി സോഷ്യൽ മീഡിയ സാമൂഹിക വിരുദ്ധൻ. കോട്ടയം മണിപ്പുഴ സ്വദേശിയെയും കുടുംബത്തെയും വലച്ചാണ് സോഷ്യൽ മീഡിയ സാമൂഹിക വിരുദ്ധന്റെ ശല്യം. ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം അശ്ലീല കമന്റോടെ വാട്‌സ്അപ്പ് പ്രൊഫൈൽ ചിത്രമാക്കുകയും, അശ്ലീല കമന്റോടെ ചിത്രങ്ങൾ സ്റ്റാറ്റസ് ആക്കുകയുമാണ് ഇയാൾ ചെയ്യുന്നത്. മുൻപ് കോടിമത , മണിപ്പുഴ പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയായ ഗുരുവിനെതിരെയാണ് മണിപ്പുഴ സ്വദേശി പരാതി നൽകിയത്. എന്നാൽ, പരാതിയിൽ ചിങ്ങവനം പൊലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

Advertisements

രണ്ടു മാസം മുൻപായിരുന്നു കേസനാസ്പദമായ സംഭവം. മണിപ്പുഴ സ്വദേശിയുടെ ഫോണിലേയ്ക്ക് ഒരു വീഡിയോ കോൾ എത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്. വീഡിയോ കോൾ വന്ന നമ്പറിന്റെ പ്രൊഫൈൽ ചിത്രം ഇദ്ദേഹത്തിന്റെ ബന്ധുവായ ഒരു സ്ത്രീയുടെ ആയിരുന്നു. തുടർന്ന്, ഈ സ്ത്രീ വിഷയത്തിൽ പൊലീസിൽ പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ നിന്നും തമിഴ്‌നാട് സ്വദേശിയെ വിളിച്ചതോടെ മാപ്പ് പറഞ്ഞ് തടി ഊരുകയായിരുന്നു ഇയാൾ ചെയ്തത്. ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ചിത്രം തമിഴ്‌നാട് സ്വദേശിയുടെ വാട്‌സ്അപ്പിന്റെ പ്രൊഫൈൽ പിക്ചറായി എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ മണിപ്പുഴ സ്വദേശി പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് വിഷയത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് മണിപ്പുഴ സ്വദേശി സ്വയം നടത്തിയ അന്വേഷണത്തിൽ വാട്‌സ്അപ്പ് ഉപയോഗിച്ചിരുന്നത് തമിഴ്‌നാട് സ്വദേശിയായ ഗുരു ആണ് എന്ന് കണ്ടെത്തി. ഇയാൾ മുൻപ് കോട്ടയം കോടിമത മണിപ്പുഴ സ്വദേശികളിൽ ജോലി ചെയ്തിരുന്നയാളാണ്. എന്നാൽ, ഇയാൾ എന്തിനാണ് ഇത്തരത്തിൽ അശ്ലീല ചുവയുള്ള കമന്റുകളോടെ ചിത്രം പ്രചരിപ്പിക്കുന്നത് എന്നു മാത്രം വ്യക്തമാകുന്നില്ല. വിഷയത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles