മാണിസം യൂത്ത് കോൺക്ലേവിന് ഫെബ്രുവരി 14 ന് കൊടി ഉയരും

കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാണിസം യൂത്ത് കോൺക്ലേവ് ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 15 ന് വൈകിട്ട് മുൻകാല സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ എന്നിവരെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്സ് എം പി,ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്, ജോബ് മൈക്കിൾ എം എൽ എ ,പ്രമോദ് നാരായൺ എം എൽ എ ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ , സ്റ്റീഫൻ ജോർജ് എക്‌സ് എം എൽ എ , കേരളാ യൂത്ത്ഫ്രണ്ട് എം ചുമതലയുള്ള കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ അലക്‌സ് കോഴിമല , കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, സാജൻ തൊടുക, എന്നിവർ ആശംസകളറിയിച്ച് സംസാരിക്കും .ഡോ അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് , ദേവപ്രസാദ് ,ഡോ കുര്യാസ് കുമ്പളക്കുഴി ,സന്തോഷ് ജോർജ് കുളങ്ങര ,ചെറിയാൻ വര്ഗീസ് , ഏഷ്യയിലെ ഏറ്റവും സ്ഥാപനങ്ങളിലൊന്നായ ഡെന്റ് കെയറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോൺ കുര്യക്കോസ്, യുവ സംരംഭകൻ ജോസഫ് ബാബു , വ്ളോഗിംഗ് കരിയർ സാധ്യതകളെക്കുറിച്ച് ബൈജു എൻ നായർ തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളെ അധോകരിച്ച് സംസാരിക്കും. കോൺക്ലേവിൽ കെ എം മാണി യൂത്ത് ബ്രിഗേഡ് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. യോഗ ,സെൽഫ് ഡിഫെൻസ് ,ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീവൈഷയങ്ങളിൽ 10 മണിക്കൂർ നേരിട്ടും 20മണിക്കൂർ ഓൺലൈനായും ആയിട്ടാണ് കെ എം മാണി യൂത്ത് ബ്രിഗേഡ് വോളന്റിയർ മാർ ക്കുള്ള പരിശീലനം സംഘടിപ്പിച്ചിരിക്കിന്നത് . വോളന്റിയർ മാർക്കുള്ള ഹാൻഡ് ബുക്കിന്റെ അവതാരിക ഡോ മുരളി തുമ്മാരുകുടിയാണ് എഴുതുന്നത് .ഓൺലൈനായുള്ള ആദ്യ മണിക്കൂർ പരിശീലനത്തിനും അദ്ദേഹം നേതൃത്വം നൽകും .യൂത്ത് ബ്രിഗേഡിൽ ചേർന്ന് പരിശീലനം ആരംഭിക്കുന്ന വോളന്റിയർ മാരുടെ മാർച്ചിന് കേരളാ കോൺഗ്രസ് എം ചെയർമാൻ സല്യൂട്ട് സ്വീകരിക്കും .സംസ്ഥാന പ്രസിഡന്റ് നടത്തുന്ന കോൺക്ലേവ് രേഖാ പ്രഖ്യാപനത്തോടെ മാണിസം യൂത്ത് കോൺക്ലേവിന് സമാപനം കുറിക്കും .
കോൺക്ലേവിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് വച്ച് കെ.എം മാണിയുടെ ബജറ്റുകളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. സാമുദായിക സാമൂഹിക ഐക്യത്തെപ്പറ്റിയുള്ള ശില്പശാല തിരുവല്ലയിലും, സംരംഭകത്വ ശില്പശാല കാസർകോടും നടത്തി. കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ മാണിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷത്തിൽ ശില്പശാലയും നടത്തി. അതോടൊപ്പം മാണിസം ഡോട്ട് ഇൻ എന്ന വെബ് സൈറ്റും യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. കോൺക്ളേവിൻ്റെ ഭാഗമായി കെഎം മാണിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സർഗ്ഗ വേദിയാണ് ചിത്രപ്രദർശനം ഒരുക്കുന്നത്. പത്രസമ്മേളനത്തിൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള , ദീപക് മാമ്മൻ മത്തായി , ബിറ്റു വൃന്ദാവൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.