കാസർകോട് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; മകൻ ഒളിവിൽ; അയൽവസിയായ യുവതിയേയും തീ കൊളുത്തി

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര (38) സംഭവത്തിന് ശേഷം ഒളിവിൽ പോയി. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. 

Advertisements

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles