‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’…ഫുൾ സ്പ്ലിറ്റിലുള്ള ചിത്രം പങ്കു വെച്ച് മഞ്ജു വാര്യർ

‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ഫുൾ സ്പ്ലിറ്റിലുള്ള ചിത്രം പങ്കു വെച്ച് മഞ്ജു വാര്യർ

Advertisements

അഭിനയത്തിലായാലും നൃത്തത്തിലായാലും ബൈക്ക് റൈഡിലായാലും തന്റേതായ കൈയ്യാപ്പുള്ള നടിയാണ് മഞ്ജു വാര്യർ. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ പുതിയ ചുവടുകളും നേട്ടങ്ങളും ആരാധാകരുമായി പങ്കുവെക്കാറുണ്ട് താരം. ആരാധകരാകട്ടെ ഏറെ ഇഷ്ടത്തോടെ തങ്ങളുടെ ഇഷ്ടതാരത്തിന്റെ വിശേഷങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ ഫുൾ സ്പ്ലിറ്റിന്റെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് മഞ്ജു വാര്യർ . ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നിങ്ങളെ നിങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല’ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ‘ആകാശം ഒരിക്കലും നിങ്ങൾക്ക് അതിരാകുന്നില്ല’, ‘ആരോഗ്യമാണ് ഏറ്റവും പ്രധാനം’, ‘നിങ്ങൾ ഒരു അത്ഭുതമാണ് ഒരിക്കലും തോൽവിയുണ്ടാകില്ല’ എന്നിങ്ങനെ പോകുന്നു ചിത്രത്തോടുള്ള പ്രതികരണങ്ങൾ.

അതേസമയം, മഞ്ജു വാര്യർ നായികയായി ‘വെള്ളരിപ്പട്ടണം’ മാണ് താരത്തിന്റേതായി അവസാനമെത്തിയ ചിത്രം. അജിത് നായകനായെത്തിയ തുനിവ് ആണ് തമിഴ് അവസാനമായി ഇറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസ നേടി. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് താരത്തിന്റേതായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Hot Topics

Related Articles