‘സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്…’ സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ

ഏതു വേഷമിട്ടാലും എങ്ങനെ അണിഞ്ഞ് ഒരുങ്ങിയാലും അതി സുന്ദരിയായി ഇരിക്കുന്ന നടിയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ നടി പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. 

Advertisements

നീല സാരിയുടുത്ത് നീല ജിമിക്കിയുമിട്ട് പൊണിടെയിലും കെട്ടി സിമ്പിൾ ആന്റ് എലഗന്റ് ലുക്കിലുള്ള ഫോട്ടോയാണ് ഇത്തവണ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. 

താരത്തിന്റെ പുതിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുയാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റും ലൈക്കുമായി എത്തുന്നത്.

Hot Topics

Related Articles