ഞാൻ എന്നെതന്നെ വിളിച്ചിരുന്നത് ഡാൻസ് മാസ്റ്റർ വിക്രം എന്നാണ്’; ആ ഗാനത്തിന് ട്രോൾ പ്രതീക്ഷിച്ചിരുന്നു: മഞ്ജു

കൊച്ചി :മലയാളി പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. നർത്തകിയായ മഞ്ജു കലോത്സവ വേദിയിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. വളരെ ചെറിയ പ്രായത്തിൽ വെള്ളിത്തിരയിൽ എത്തിയ മഞ്ജു പ്രായത്തിൽ കവിഞ്ഞ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങി അതിവേഗമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.അതുകൊണ്ട് തന്നെ മഞ്ജു സിനിമ വിട്ടു നിന്നത് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്.ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല പ്രേക്ഷകർ രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയും ചെയ്തിരുന്നു. പ്രായം 44ൽ എത്തിയെങ്കിലും മഞ്ജു വാര്യർക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ് എന്നാണ് ആരാധകർ പറയുന്നത്.മഞ്ജു തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത് തെളിയിക്കുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആയിഷയിലെ ഗാനവും മഞ്ജുവിന്റെ എനർജിയുടെ തെളിവാണ്. ചിത്രത്തിലെ ഗാനവും ഡാൻസുമൊക്കെ ഇപ്പോഴും വൈറലാണ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.