വഞ്ചനക്കേസ്; ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളോട് ഹര്‍ജിക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല, ‘മഞ്ഞുമ്മല്‍ ബോയ്സ്’നിര്‍മാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

കൊച്ചി: വഞ്ചനക്കേസില്‍ പ്രതികളായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു.ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.ചിത്രത്തിന്റെ നിർമാതാക്കളായ ഷോണ്‍ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നല്‍കിയ മുൻകൂർ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന് ഹരജി ജൂണ്‍ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്.

Advertisements

വഞ്ചനക്കേസില്‍ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്ത് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് കോടതി 12 വരെ നീട്ടിയിട്ടുണ്ട്. സിനിമക്ക് ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നല്‍കിയില്ലെന്നാരോപിച്ച്‌ അരൂർ സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻകൂർ ജാമ്യഹർജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്. ഗുരുതര സാമ്ബത്തിക തട്ടിപ്പാണ് ഹരജിക്കാർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. സൗബിന്‍റെ പിതാവും നിർമാതാവുമായ ബാബു ഷാഹിറും കേസില്‍ പ്രതിയാണ്.

Hot Topics

Related Articles