മൂവി ഡെസ്ക്ക് : സംവിധായകൻ ചിദംബരം ചെയ്ത് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മല്‍ബോയ്സ്, ഇപ്പോള്‍ ചിത്രത്തിലെ കാസ്റ്റിംഗിനെ കുറിച്ച് പറയുകയാണ് നടനും, കാസ്റ്റിംഗ് ഡയറക്ടറുമായ ഗണപതി, സംവിധായകൻ ചിദംബരത്തിന്റെ സഹോദരനാണ് ഗണപതി, ഈ ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ കാസ്റ്റിംഗ് ആയിരുന്നു, മലയാളത്തിലെ യുവതാരനിരകള്‍ തന്നെ ആയിരുന്നു ചിത്രത്തില്‍ ശ്രെദ്ധേയമായത്, തനിക്ക് കുറച്ചു വെല്ലുവിളികള്‍ നേരിടേണ്ടി വന്നത് ചിത്രത്തിലെ കാസ്റ്റിംഗ് രീതി തന്നെയാണ് ഗണപതി പറയുന്നു ഈ ചിത്രത്തിലെ 11 നടന്മാരില്‍ കാസറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയത് ചന്ദു സലിംകുമാറിന്റെ കഥാപാത്രത്തിനെയാണ് .
കൂടാതെ ചിത്രത്തില്‍ തമിഴ് വേഷങ്ങള്‍ ചെയ്യുന്നവരെയും കാസ്റ്റ് ചെയ്യാൻ വളരെ പ്രയാസമായിരുന്നു, ചന്തുവിന്റെ ക്യാരക്ടർ കുറച്ചു ട്രിക്കിയാണ്, ഇതില്‍ കുറച്ചു വത്യസ്തമുള്ള കഥാപാത്രമാണ് ചന്ദു ചെയ്യുന്നത്, അപ്പോള്‍ അങ്ങനെയുള്ള ഒരു മുഖം വേണം ചന്തുവിന്, അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു, എന്നാല്‍ എനിക്ക് ഒരുപാട് ഇഷ്ടപെട്ട കഥാപാത്രമായിരുന്നു ചന്തുവിന്റെ, ഗണപതി പറയുന്നു, ഇപ്പോള്‍ ചിത്രം പ്രേക്ഷക ശ്രെദ്ധ ഏറുന്ന ചിത്രങ്ങളില്‍ ഒന്നാണ്, മഞ്ഞുമ്മലില്‍ നിന്നും ഒരു കൂട്ടം യുവാക്കള്‍ കൊടൈക്കനാലില്‍ ടൂറിന് പോകുകയും പിന്നീട് അവരുടെ യാത്രക്കിടയില്‍ സംഭവിച്ച കാര്യങ്ങളുമാണ് ചിത്രം പറയുന്നത്