മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു: ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമ ഉടൻ ആരംഭിക്കും 

കൊച്ചി : മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മെയ് 15 ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2010ൽ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്.

Hot Topics

Related Articles