ചങ്ങനാശ്ശേരി : 146-ാമത് മന്നംജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തിരിതെളിഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ട് നടക്കുന്ന മന്നം ജയന്തി ആഘോഷം വിപുലമായ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ കരയോഗങ്ങളില്‍ നിന്നും, താലൂക് യൂണിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളും, നായക സഭാഗംങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
45000ചതുരശ്ര അടി യില്‍ 10000പേര്‍ക്ക് ഇരിക്കാവുന്ന പടുകൂറ്റ ന് പന്തല്‍ ആണ് സ്കൂള്‍ മൈതാനത്ത് ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ജയന്തിക്ക് വന്‍ ജനാവലി പങ്കെടുക്കുമെന്നതിനാല്‍ എല്ലാ സജ്ജീ കരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .ട്രാഫിക് നിയന്ത്രണ ത്തിനായി പോലീസ് സജീവമായി രംഗത്തുണ്ട്.
ഇന്ന് രാവിലെ
ഭക്തിഗാനാലാപനം, മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന എന്നിവയ്ക്ക് ശേഷമാണ് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചത്.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തി. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗം രജിസ്ട്രാര്‍ പി.എന്‍ സുരേഷ് നന്ദി പറഞ്ഞു.
ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
നാളെ രാവിലെ 7 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 8ന് നാഗസ്വരക്കച്ചേരി. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഐക്യരാഷ്ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഡോ. ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും.
എന്‍.എസ്.എസ് കണ്വന്ഷന് സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. എന്‍.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ ഡി ജി പി ഡോ അലക്സാണ്ടര്‍ ജേക്കബ് അനുസ്മരണം നടത്തും. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വാഗതവും,ട്രഷറര്‍ എന്‍ വി അയ്യപ്പന് പിള്ള നന്ദിയും പറയും.