ഓണം തുരുത്ത് എൽ.പി സ്കൂളിൽ നിന്നും വേദ ഗിരി മലയിലേയ്ക്ക് പ്രകൃതി നടത്തം നടത്തി

കോട്ടയം : ഓണം തുരുത്ത് എൽപി സ്കൂളിൽ നിന്നും വേദഗിരി മലയിലേക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു. ഈ വർഷത്തെ വനമിത്ര അവാർഡ് ജേതാവ് ജോജോ ആട്ടയിൽ കുട്ടികളെ വരവേൽക്കുകയും പ്രകൃതിയുടെ ആവശ്യകതയും വിവിധ സസ്യങ്ങളുടെ അറിവുകളും കുട്ടികൾക്ക് പറഞ്ഞു നൽകി. വേദഗിരി മലയിൽ നടന്ന പരിപാടി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.

Advertisements

നീണ്ടൂർ പഞ്ചായത്ത് മെമ്പർ എം മുരളി അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി നൈനാൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് രഞ്ജിത്ത് രാജ്, എം പി ടി എ പ്രസിഡണ്ട് മായ, സ്കൂൾ ടീച്ചേഴ്സ് നസീറ, ബിബിൻ, നിഷ, തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥികൾക്ക്പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും അടുത്തറിയാൻ അവസരമൊരുക്കി പ്രകൃതി നടത്തം. ഓണം തുരുത്ത് എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വേദഗിരിമലയിലേയ്ക് നടത്തിയ പ്രകൃതി നടത്തം കുട്ടികൾക്ക് പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചു അടുത്തറിയാൻ അവസരമൊരുക്കി.

Hot Topics

Related Articles