തലയോലപ്പറമ്പ് : വൈക്കം സത്യഗ്രഹത്തിൻ്റെ ഭാഗമായി മന്നത്തു പത്മനാഭൻ്റെ നേതൃത്വത്തിൽ വൈക്കത്തു നിന്ന് തിരുവന്തപുരത്തേക്കുള്ള സവർണ കാൽനടജാഥ കേരളത്തിൽ ഇദം പ്രഥമമായി നടന്ന ഒന്നാണ് എന്നും പിന്നീട് കേരളത്തിൽ നടന്ന എല്ലാ കാൽനടജാഥകളുടെയും ആദി പഥികൻ ഈ ജാഥയാണ് എന്ന് സാഹിത്യ വിമർശകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ എൻ. അജയകുമാർ അഭിപ്രായപ്പെട്ടു.
ബഷീർ സ്മാരക സമിതി വൈസ് ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ മോഹൻ ഡി. ബാബുവിൻ്റെ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് എഴുതിയ “ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം ” എന്ന പുസ്തകത്തെ പ്പറ്റിയുള ചർച്ച ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജയകുമാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിയൻ സത്യഗ്രഹസമരം ദക്ഷിണേന്ത്യയിൽ ആദ്യമായി അരങ്ങേറിയത് വൈക്കത്താണ് എന്നും അദ്ദേഹം പറഞ്ഞ്.
ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 112 മത് പ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായിട്ടാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് ഫെഡറൽ നിയത്തിനു മുൻവശം നടന്ന പരിപാടിയിൽ എം.ജി. സർവ്വകലശാല മുൻ യൂണിയൻ ചെയർമാൻ ബി. അനിൽകുമാർ മോഡറേറ്റർ ആയി.
ബഷീർ അമ്മ മലയാളം കോർഡി നേറ്റർ ഡോ. എസ്. പ്രീതൻ പുസ്തക പരിചയം നടത്തി. ബഷീർ സ്മാരക സമിതി എക്സി ക്യൂട്ടിവ് ഡയറക്ടർ അഡ്വ ടോമി കല്ലാനി, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, കവി സി ജി. ഗിരിജൻ ആചാരി, ഡി. കുമാരി കരുണാകരൻ, കെ.എം. ഷാജഹാൻ, കെ. അബ്ദുൾ കരീം, എം. ജെ. ജോർജ്, എം.കെ. കണ്ണൻ, എസ്. ജയ പ്രകാശ്, കെ.എസ്. സാ ജുമോൻ, എം. ഗോപാലകൃഷ്ണ ൻ, സുനീഷ് ആചാര്യ വൈക്കം, പി.കെ. അനിൽ കുമാർ, എൻ.സി. തോമസ്, കെ.കെ. ചന്ദ്രൻ, സി.കെ. പ്രമോദ്, പി.സി. അജിത്ത് കുമാർ, എസ്. ദിനരാജ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. പുസ്തക രചയിതാവ് മോഹൻ ഡി. ബാബു മറുപടി പ്രസംഗം നടത്തി.