വിദ്യാർഥികൾ ഉപരി പഠനത്തിനായിവിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതി ന്പരിഹാരമുണ്ടാകണം : മാന്നാനം സുരേഷ്

തിരുവനന്തപുരം: ഇന്ത്യയിൽനിന്ന് പ്രതി വർഷം 20 ലക്ഷത്തിലധികം വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ വിവിധതരം കോഴ്സുകളിലേക്കായി ഉപരിപഠനത്തിനായി വൻ തുകകൾ മുടക്കി വിവിധ രാജ്യങ്ങളിലായി പഠിക്കുന്നത് ഇത് നമ്മുടെ സമ്പദ്ഘടനയിലെ നിന്നും സാമ്പത്തികം വിദേശരാജ്യങ്ങളിലേക്ക് ചെന്ന് ചേരുന്നതാണ്
ഇതിനു പരിഹാരം ഉണ്ടാകണമെന്ന് ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡന്റ്‌ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

Advertisements

ഇതു ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ലോഹ്യ കർമ്മസമിതി സംസ്ഥാന കമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രിയും പാർലമെന്റിനും അടിയന്തര നിവേദനം നൽകിയിട്ടുള്ളതാണെന്നും സംസ്ഥാന പ്രസിഡണ്ട്
മാന്നാനം സുരേഷ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകോത്തരമായ യൂണിവേഴ്സിറ്റിക ൾ നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ടെങ്കിലും. മെഡിക്കൽ വിദ്യാർഥികളും ഇവിടുത്തെ പോരായ്മകൾ കൊണ്ട് വിദേശരാജ്യങ്ങളിൽ ആണ് കൂടുതൽ പേരും പഠിക്കാൻ ആശ്രയിക്കുന്നത്
നമ്മുടെ നാട്ടിലെ വ്യവസായികൾ പുതിയ മെഡിക്കൽ കോളേജ് തുടങ്ങുവാൻ ഭയമായി മാറിനിൽക്കുകയാണ് മെഡിക്കൽ കോളേജ് തുടങ്ങുവാൻ നൂറുകോടിലധികം രൂപ മുതൽമുടക്കേണ്ടതുണ്ട് മൊത്തം സീറ്റുകളിൽ എൻആർഐ സീറ്റ് മാനേജ്മെന്റ് പൂർണമായി നൽകിയാൽ ഇവർ ഈ മേഖലയിലേക്ക് കടന്നുവരും.

മെഡിക്കൽ സീറ്റിൽ ഇരട്ടിയായി വർദ്ധനവ് ഉടൻ ഉണ്ടാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
സർക്കാർ മേഖലയിൽ തന്നെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇന്ത്യ ആകമാനം തുടങ്ങേണ്ടതുണ്ടെന്നും സംസ്ഥാന പ്രസിഡന്റു
മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

Hot Topics

Related Articles