കുറവിലങ്ങാട്: മർത്ത്മറിയം ഇടവകയുടെ മണിപ്പൂരിനായി പ്രാർത്ഥനയിലൂടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ആയിരങ്ങൾ. കുറവിലങ്ങാട് ഇടവകയിലെ ആയിരങ്ങളാണ് കൈയ്യിൽ ജപമാലയും നാവിൽ പ്രാർത്ഥനയുമൊരുക്കി തയ്യാറാകുന്നത്.പ്രാർത്ഥനാപൂർണ്ണമായ പിന്തുണയാണ് ഇടവക സമ്മാനിക്കുന്നത്. ഏഴരകിലോമീറ്റർ ദൂരത്തിൽ എം.സി റോഡിൽ ജപമാലകണ്ണിയാകുന്നതോടെ ഐക്യദാർഡ്യം ചരിത്രമായി മാറും.
ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ ഭുവനപ്രസിദ്ധമായ കുറവിലങ്ങാട് മാതൃഭക്തിയിലാശ്രയിച്ചാണ് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജപമാലക്കണ്ണി ആരംഭിക്കുന്ന മിറ്റത്താനി തറവാട്ടിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് പ്രാർത്ഥനാശുശ്രൂഷകൾ നടത്തി.
അസി.വികാരിമാരായ ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ജോർജ് വടയാറ്റുകുഴി, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, അൽഫോൻസ സോൺ ഭാരവാഹികളായ ബൈജു പൊയ്യാനി, സോളി തളിക്കണ്ടം, യോഗപ്രതിനിധി ബിനു ബേബി കളപ്പുര എന്നിവരും പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കെടുത്തു. യോഗപ്രതിനിധികളുടേയും കൂട്ടായ്മ ഭാരവാഹികളുടേയും നേതൃത്വത്തിൽ ജപമാലക്കണ്ണിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുന്നു.