“പുതുപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങൾ; വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ… അല്‍പ്പായുസുള്ള നാടകങ്ങൾ അനുസ്യൂതം തുടരും” : ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയിൽ ഇപ്പോൾ നടക്കുന്നതെല്ലാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകങ്ങളെന്ന് തുറന്നടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ… അല്‍പ്പായുസുള്ള നാടകങ്ങൾ അനുസ്യൂതം അവർ തുടരുമെന്ന് ജെയ്ക്ക് കുറിച്ചു.

ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ  മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വരികയായിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഈ വാദം തള്ളി ലിജിമോൾ തന്നെ ഇന്ന് രംഗത്ത് വന്നു. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ ഇന്ന് വെളിപ്പെടുത്തുക ഉണ്ടായി.

Hot Topics

Related Articles