പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ‘നിലം തൊടാതെ തകർന്നടിഞ്ഞ് ലിജിൻ ലാലിന്റെ താമര’

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലം തൊടാതെ ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ കുതിക്കുമ്പോള്‍ ബിജെപി ചിത്രത്തിൽ പോലുമില്ല. ആദ്യ റൗണ്ടിൽ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് ലഭിച്ചത്.

അയ്യാരിരത്തിലേറെ വോട്ടുമായി യുഡിഎഫ് വമ്പൻ കുതിപ്പാണ് ആദ്യ റൗണ്ടില്‍ നടത്തിയത്. 2500ലേറെ വോട്ടുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും പിന്നിലാണ്. മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ 8526 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ നടത്തുന്നത്.

Hot Topics

Related Articles