“തിരഞ്ഞെടുപ്പ് ഫലം താത്കാലികം; പുതുപ്പള്ളിയിലേത് സഹതാപ തരംഗം ; വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളത്”: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പളളിയിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്നും, തിരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. ഇതിനെ അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ട‌തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കും. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ല. വിഡ്ഢിത്തം ജനങ്ങൾക്ക് മനസ്സിലാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles