കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്‍റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീണു; ഒരാൾ മരിച്ചു; 5 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്‍റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ പെയിന്‍റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Hot Topics

Related Articles