അയർക്കുന്നത്തിന് പിന്നാലെ അകലക്കുന്നത്തും ചാണ്ടി ഉമ്മൻ മുന്നിൽ ; മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ‘7897 വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ മുൻപിൽ’

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ
ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ. മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ 7897 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിൽ നിൽക്കുന്നത്. അയർക്കുന്നത്തിന് പിന്നാലെ അകലക്കുന്നതും ചാണ്ടി ഉമ്മൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജയ്ക്കിന്  ഒരിടത്ത് പോലും ലീഡ് ഉയർത്താൻ സാധിച്ചില്ല.

ആദ്യത്തെ രണ്ട്‌ റൗണ്ട് പൂർത്തിയായപ്പോൾ 5209 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. ആദ്യംപോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ തന്നെ ചാണ്ടി ലീഡ് പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വരെ ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് ലീഡുപിടിക്കാനായില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും പുതുപ്പലിയിലെ വീടിനു മുന്നിലും യുഡിഎഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനം നടത്തുകയാണ്.

Hot Topics

Related Articles