റെക്കോഡ് വിജയവുമായി വിജയശ്രീലാളിതനായി ഇനി നിയമസഭയിലേക്ക്: ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.

37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.

Hot Topics

Related Articles