ശാസ്ത്രസാങ്കേതിക വിദ്യയ്ക്കൊപ്പം കാഴ്ചപ്പാടും മാറണം : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുരോഗതിക്കൊപ്പം നമ്മുടെ കാഴ്ചപ്പാടും മാറണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുപ്പത്തിയാറാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപനസമ്മേളനം വടശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. നേത്രദാനം ചെയ്താല്‍ ഒരുവിധ വൈരൂപ്യവും ഉണ്ടാകുകയില്ലെന്ന വസ്തുതയും നേത്രദാനത്തിന്റെ ആവശ്യകതയും പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര്‍പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ അധ്യക്ഷത വഹിച്ചു. നേത്രദാന സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ് ഏറ്റുവാങ്ങി. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗവിദഗ്ദ ഡോ. രേഖ നേത്രദാന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കാഴ്ചനേത്രദാന സേന ജനറല്‍ സെക്രട്ടറി അഡ്വ. റോഷന്‍ റോയിമാത്യു മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്തംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. ജില്ലാ അന്ധതാ നിവാരണ സമിതി, കാഴ്ചനേത്രദാന സേന, വടശേരിക്കര ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം വടശേരിക്കര, ആരോഗ്യ കേരളം, ജില്ലാമെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സമ്മേളനത്തിനു ശേഷം സൗജന്യനേത്ര പരിശോധനാ ക്യാമ്പ് നടത്തി.

Hot Topics

Related Articles