മദ്യപിച്ച്‌ ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ അറസ്റ്റിൽ

മുംബൈ: മദ്യപിച്ച്‌ ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികള്‍ അറസ്റ്റില്‍. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയില്‍ യുവതികള്‍ പാർട്ടിയില്‍ പങ്കെടുക്കുകയും ശേഷം ബാറില്‍ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യല്‍ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്. ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകള്‍ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികള്‍ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകള്‍ ആവശ്യപ്പെടുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസെത്തിയപ്പോഴാണ് യുവതികള്‍ പൊലീസുകാരുമായി തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. യുവതികള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വനിതാ പൊലീസ് കോണ്‍സ്റ്റബിളിൻ്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു കോണ്‍സ്റ്റബിളിൻ്റെ തലയില്‍ ബക്കറ്റ് കൊണ്ട് ആക്രമിക്കുകയും കൈത്തണ്ടയില്‍ കടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അറസ്റ്റിലായ യുവതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles