പാലാ. മാസങ്ങളായി തുടർന്നു വരുന്ന മണിപ്പൂർ കലാപം അമർച്ച ചെയ്ത് സമാധാനവും ഐക്യവും സൃഷ്ടിക്കുവാൻ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും ഇടപെടുന്നില്ലെന്ന് കേരള വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വനിതാ പ്രതിഷേധ സംഗമം ആരോപിച്ചു.
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ രാജ്യത്തെ കളങ്കിതമാക്കിയതായി യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കേരള വനിതാ കോൺ’ (എം) കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ നടത്തിയ പ്രതിഷേധ സംഗമം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്തു.വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, ഡോ. സിന്ധു മോൾ ജേക്കബ്, അമ്മിണി തോമസ്, മിനി സാവിയോ, ജിജി തമ്പി ,ഡോ.ആൻസി ജോർജ്, ബെറ്റി ഷാജു, മഞ്ചു ബിജു, ഫിലിപ്പ് കുഴികുളം, ബൈജു ജോൺ, തോമസ് കീപ്പുറം, സണ്ണി വടക്കേമുളഞ്ഞിനാൽ, നിർമ്മല ദിവാകരൻ ,റാണി ജോസ് എന്നിവർ പ്രസംഗിച്ചു.
മണിപ്പൂർ കലാപം അമർച്ച ചെയ്യുവാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ല.വനിതാ കോൺഗ്രസ് (എം)
Advertisements