ബെയ്റൂട്ട് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോൻ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിൻ്റെ നേതൃത്വത്തിലാണ് ഏഴംഗ സംഘം ലബനോനിൽ എത്തിച്ചേർന്നത്. അനൂപ് ജേക്കബ്ബ് (പിറവം), ഇ.റ്റി. ടൈസൺ മാസ്റ്റർ (കൈപ്പമംഗലം), എൽദോസ് പി. കുന്നപ്പിള്ളി (പെരുമ്പാവൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പി.വി. ശ്രീനിജൻ (കുന്നത്തുനാട്) എന്നീ എം.എൽ.എ മാരും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസും പ്രതിനിധി സംഘത്തിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെയ്റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, ആയുബ് മോർ സിൽവാനിയോസ് എന്നിവർ ചേർന്ന് പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.