ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം:വാഹന വിളംബര ഘോഷയാത്ര നടത്തി

മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മെയ് ഒന്നിന് നൽകുന്ന സ്വീകരണത്തോട് അനുബന്ധിച്ചുള്ള വാഹന വിളംബര ഘോഷയാത്ര നടത്തി. കത്തീഡ്രൽ സഹവികാരിയും പ്രോ​ഗ്രാം ജോയിന്റ് കൺവീനറുമായ ഫാ. ലിറ്റു തണ്ടാശേരി ഫ്ലാ​ഗ് ഓഫ് ചെയ്തു വിളംബര ഘോഷയാത്രയക്ക് കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽനിന്ന് സ്വീകരണങ്ങൾ നൽകി.

Advertisements

മണർകാട് കത്തീഡ്രലിൽനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയ്ക്ക് തിരുവഞ്ചൂർ സെന്റ് ഇ​ഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ കുരിശുപള്ളി, പാറമ്പുഴ സെന്റ് ജോൺസ് പള്ളി, പൊൻപള്ളി സെന്റ് ജോർജ് പള്ളി, നീലിമംഗലം സെന്റ് മേരീസ് പള്ളി, പേരൂർ മർത്തശ്മൂനി പള്ളി, തിരുവഞ്ചൂർ സെന്റ് തോമസ് പള്ളി, തുത്തൂട്ടി മോർ ​ഗ്രി​ഗോറിയോസ് ചാപ്പൽ, അരീപ്പറമ്പ് സെന്റ് മേരീസ് പള്ളി, വെള്ളൂർ സെൻ്റ് സൈമൺസ് പള്ളി, പങ്ങട സെന്റ് മേരീസ് പള്ളി, പാമ്പാടി സിംഹാസനപ്പള്ളി, സെന്റ് ഇ​ഗ്നാത്തിയോസ് കടവുംഭാ​ഗം പള്ളി, മീനടം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളഇ, മീനടം സെന്റ് ജോൺസ് പള്ളി, പുതുപ്പള്ളി സെന്റ് ജോർജ് പള്ളി, മാങ്ങാനം സെന്റ് മേരീസ് ചാപ്പൽ, പാണംപടി സെന്റ് മേരീസ് പള്ളി, തിരുവാർപ്പ് മർത്തശ്മൂനി പള്ളി, കുമരകം ആറ്റാംമം​ഗലം സെന്റ് ജോൺസ് പള്ളി, സെന്റ് തോമസ് ചെങ്ങളം, സെന്റ് ജോസഫ് കത്തീഡ്രൽ, വടവാതൂർ മാർ അപ്രേം പള്ളി എന്നീ പള്ളികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരിതെ മണർകാട് കത്തീഡ്രലിൽ എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ക്യാപ്…

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മെയ് ഒന്നിന് നൽകുന്ന സ്വീകരണത്തോട് അനുബന്ധിച്ചുള്ള വാഹന വിളംബര ഘോഷയാത്ര കത്തീഡ്രൽ സഹവികാരിയും പ്രോ​ഗ്രാം ജോയിന്റ് കൺവീനറുമായ ഫാ. ലിറ്റു തണ്ടാശേരി ഫ്ലാ​ഗ് ഓഫ് ചെയ്യുന്നു.

Hot Topics

Related Articles