മറാപി അഗ്നിപർവ്വത സ്ഫോടനം : 11 പർവ്വതാരോഹകർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

ഇന്തോനേഷ്യ: മറാപിയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 11 പർവ്വതാരോഹകർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് ഇവിടെ അഗ്നിപർവ്വത സ്ഫോടനമുണ്ടായത്. എന്നാൽ  ആദ്യം പുറത്തുവന്ന വിവരം അനുസരിച്ച് ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, പിന്നീട് ഇതിന് സമീപത്തായി ഹൈക്കർമാരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Advertisements

തിങ്കളാഴ്ച മൂന്നുപേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അ​ഗ്നിപർവ്വത സ്ഫോടനം നടക്കുന്ന സമയത്ത് ഇവിടെ 75 ഹൈക്കർമാർ ഉണ്ടായിരുന്നു എങ്കിലും ഭൂരിഭാ​ഗം പേരെയും ഇവിടെ നിന്നും ഒഴിപ്പിക്കാൻ സാധിച്ചു. ഇന്തോനേഷ്യയിലെ സജീവമായ 127 അ​ഗ്നിപർവ്വതങ്ങളിൽ ഒന്നായ ഇവിടെ സ്ഫോടനത്തിൽ മൂന്ന് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും ഉയർന്നു. പിന്നാലെ, അധികൃതർ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയും മുന്നറിപ്പ് നൽകുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേർ ക്ഷീണിതരായിരുന്നു. അവർക്ക് പൊള്ളലും ഏറ്റിരുന്നു എന്ന് പഡാങ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി തലവൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 49 ഹൈക്കർമാരെ ഇവിടെ നിന്നും മാറ്റിയിരുന്നു. അതിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ചത്തെ 

അ​ഗ്നിപർവ്വത സ്ഫോടനത്തിന്റെ വീഡിയോ പ്രചരിച്ചതിൽ ചാരവും പുകയും പരിസരത്താകെ നിറഞ്ഞിരിക്കുന്നതും റോഡുകളും വാഹനങ്ങളുമടക്കം മൂടിക്കിടക്കുന്നതും കാണാമായിരുന്നു. വളരെ ദുർഘടമായ പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹവും ഇവിടെ നിന്നും മാറ്റിയത്. 

Hot Topics

Related Articles