മരങ്ങാട്ടുപിള്ളി: കാർഷികോത്സവത്തിന് ആരവമുയർന്നു. മുന്നോടിയായി കലവറ നിറയ്ക്കലിന് തുടക്കമായി.
കൃഷി,മൃഗസംരക്ഷണ, ക്ഷീര വികസനവകുപ്പുകൾ കാർഷികവികസന സമിതി, സഹകരണബാങ്ക് , കർഷക കൂട്ടായ്മകൾ, കുടുംബശ്രീ എന്നിവയുടെ സഹകരണവും കാർഷികോത്സവത്തിനുണ്ട്. കലവറനിറയ്ക്കൽ ഘോഷയാത്ര കാർഷികോത്സവ വിളംബരമായി നടന്നു. ഇത് ചൊവ്വാഴ്ചയും തുടരും. കാർഷികോത്സവദിനങ്ങളിലെ ഭക്ഷണത്തിനായി ശേഖരിയ്ക്കുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും കാളവണ്ടിയിൽ കാർഷികോത്സവനഗരിയിലെത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർഷികോത്സവിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. നാടുകുന്ന് ജംഗ്ഷനിൽ നിന്ന് വിളംബര റാലി ആരംഭിക്കും. ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്ന ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് ഫ്ളാഗ് ഓഫ് ചെയ്യും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിക്കും.