മരങ്ങാട്ടുപിള്ളി മികച്ച മൂന്നാമത്തെ ഗ്രാമ പഞ്ചായത്ത് : സ്വരാജ് ട്രോഫി പുരസ്കാരം നേടി മരക്കാട്ട് പള്ളി ; ജില്ലാ തലത്തിൽ തിരുവാർപ്പിന് ഒന്നാം സ്ഥാനം 

 മരങ്ങാട്ടുപിള്ളി : മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മരങ്ങാട്ടുപിള്ളയ്ക്ക് മികച്ച നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. മുളന്തുരുത്തി, പാപ്പിനിശ്ശേരി പഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. ജില്ലാതലത്തിൽ തിരുവാർപ്പ്, എലിക്കുളം പഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Advertisements

സേവന പ്രദാനത്തിലെ കാര്യക്ഷമതയ്ക്കും ഇ – ഗവേണൻസിനുമുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി പ്രഖ്യാപിക്കപ്പെട്ടത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ഇരട്ട നേട്ടത്തിൽ ഗ്രാമപഞ്ചായത്ത് അത്യന്തം സന്തോഷത്തിലാണ്. ജനപ്രതിനിധികളും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതാണ് മരങ്ങാട്ടുപിള്ളിയുടെ വിജയ രഹസ്യം.

Hot Topics

Related Articles