കോട്ടയം : കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ മതിൽ നന്നാക്കാനുള്ള ശ്രമത്തിനിടെ മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കഴുത്തോളം മണ്ണിനടിയിൽ കുടുങ്ങിയ നിലയിലാണ് ഇതര സംസ്ഥാന തൊഴിലാളി കിടക്കുന്നത്. മറിയപ്പള്ളി കാവനാൽക്കടവിൽ ജിഷോർ കെ.ഗോപാലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. തൊഴിലാളി കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിനു സമീപം മറ്റൊരു കുഴി സമാന്തരമായ രീതിയിൽ എടുത്താണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.
വ്യാഴാഴ്ച രാവിലെ 9:30 യോടു കൂടിയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപ് ഈ വീടിൻറെ മതിൽ ഇടിഞ്ഞു വീണിരുന്നു. മതിലിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഇതര സംസ്ഥാന തൊഴിലാളി അടക്കം നാലുപേർ ഇവിടെ എത്തിയത്. രാവിലെ മതിൽ നീക്കം ചെയ്യുന്നതിനിടെ മണ്ണിടിയുകയായിരുന്നു. മണ്ണിടിയുന്ന കണ്ടു ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. എന്നാൽ മണ്ണിൽ കാൽ പൊതിഞ്ഞുപോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അവിടെനിന്ന് മാറാൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ മണ്ണിടിഞ്ഞ് ഇദ്ദേഹത്തിൻറെ കഴുത്തിന് ഒപ്പം എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസിയും മുൻ നഗരസഭ അംഗവുമായ കിഷോർ കെ ഗോപാലനെ നേതൃത്വത്തിലുള്ള നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാസേനയെയും ചിങ്ങവനം പോലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെ നിരക്ഷാ സേനാംഗങ്ങൾ മണ്ണടി മതിലിന് സമീപത്ത് പലക നിരത്തി അപകടം ഒഴിവാക്കി. തുടർന്ന് ജെസിബി വിളിച്ചു വരുത്തിയശേഷം ഇയാൾ കുടുങ്ങിക്കിടക്കുന്നതിന് സമീപം സമാന്തരമായി കുഴിയെടുക്കുകയായിരുന്നു. കുഴിയെടുത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.