ചിത്രം : മറവൻതുരുത്ത് ചെമ്മനാകരി കയർ വ്യവസായ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കയർഫെഡ് ടോൾ ജംഗ്ഷനിൽ ആരംഭിച്ച ഓണം വിപണന മേള കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ് :
മറവൻതുരുത്ത് ചെമ്മനാകരി കയർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ടോൾ ജംഗ്ഷനിൽ കയർഫെഡ് ഷോറൂം തുറന്നു. കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. ചെമ്മനാകരി കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റ് കെ എസ് വേണുഗോപാൽ അധ്യക്ഷനായി. മറവൻ തുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രീതി ആദ്യ വിൽപന നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. സി എം കുസുമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രമീള രമണൻ, പോൾതോമസ്, കെ ബി രമ , സീമാ ബിനു, കയർഫെഡ് പ്രോജക്ട് ഓഫീസർ സി ഡി സ്വരാജ്, കയർ ഇൻസ്പെക്ടർ ഗോപകുമാർ, സംഘം ബോർഡ് മെമ്പർമാരായ പി കെ മുരളീധരൻ, പി ബി സാംബശിവൻ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ഓണ വിപണന മേളയുടെ ഭാഗമായി കയർഫെഡ് മെത്തകളടക്കമുള്ള ഉൽപനങ്ങൾ 30മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ഷോറൂമിൽ ലഭ്യമാണ്.