മറിയപ്പള്ളി: മുട്ടം ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് വാർഷികവും ഓണാഘോഷവും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ നാല് വരെ നടക്കും. പകിടകളി മത്സരങ്ങളുടെ ഫൈനൽ ആഗസ്റ്റ് 30 ന് വൈകിട്ട് നാലിന് നടക്കും. ഏറ്റവും മികച്ച പോരുകാരന് മുലെചിറയിൽ പൊന്നി മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും ലഭിക്കും. സെപ്റ്റംബർ നാല് ഉത്രാടദിനത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ, ഗാനമേള, അത്തപ്പൂക്കള മത്സരം, വിവിധ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം സമ്മാനദാനം എന്നിവ നടക്കും.
Advertisements